ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാം Law of Attraction-ലൂടെ.!
പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ,
ജീവിതത്തിൽ നിങ്ങൾ ആഗ്രഹിച്ചത് എന്തും നേടാൻ ലോ ഓഫ് അട്രാക്ഷൻ ലൂടെ സാധ്യമാകും,
എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങൾ കണ്ട ഏതൊരു സ്വപ്നവും നേട്ടവും ഈ നിയമത്തിലൂടെ നിങ്ങൾക്ക് നേടാൻ സാധിക്കും.
പണം സ്നേഹം ആരോഗ്യം ശക്തി സൗന്ദര്യം അധികാരം അന്തസ്സ് അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന എന്തും നിങ്ങൾക്ക് ലോഫ്ട്രാക്ഷൻ നേടാൻ സാധിക്കും അതിനായി എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ചെയ്യേണ്ട കാര്യം ഈ വീഡിയോ മുഴുവൻ കാണുക ഇതിൽ പറയുന്ന കാര്യങ്ങളെ പൂർണ്ണമായി വിശ്വാസത്തോടെ പ്രാക്ടീസ് ചെയ്യുക.
ഒരുപാട് ടെക്നിക്കുകൾ നിങ്ങൾക്കായി ഈ ചാനലിൽ പരിചയപ്പെടുത്തുന്നു അത് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് അതിന്റെ കൂടെ ബെൽ ഐക്കൺ കൂടി ഒന്ന് പ്രസ് ചെയ്യുക.
ഇനി നിങ്ങൾക്കായി ഞാൻ ഇന്ന് പരിചയപ്പെടുത്തുന്ന ടെക്നിക്ക് എങ്ങനെയാണ് സന്തോഷത്തെ നമ്മൾ ആകർഷിക്കുന്നത് എന്നാണ്.
നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കാര്യവും നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കണമെങ്കിൽ ആദ്യം അതിൽ നിങ്ങൾ സന്തോഷം കണ്ടെത്താൻ സാധിക്കണം എങ്കിൽ മാത്രമേ അത് നമുക്ക് അനുഭവയോഗ്യമാവുകയുള്ളൂ എന്ന് തിരിച്ചറിവ് എന്റെ പ്രിയ കൂട്ടുകാർക്ക് ഉണ്ടല്ലോ !.
അതുകൊണ്ടുതന്നെയാണ് ഈ വീഡിയോ പരമ്പരയുടെ ആദ്യം തന്നെ ഞാൻ സന്തോഷത്തെ പറ്റി സംസാരിക്കുന്നത്, സന്തോഷത്തെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി നിലനിർത്താൻ നമ്മൾ പാലിക്കേണ്ട ചില അഫർമേഷൻനെ പറ്റിയും അത് ചെയ്യേണ്ട രീതിയുമാണ് ഞാൻ ഇന്ന് പറയുന്നത്.
ഇനി നിങ്ങൾ ചെയ്‌യേണ്ടത്
നിങ്ങളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വരുത്തി സന്തോഷവാനാണെന്ന് സ്വയം തീരുമാനിക്കുക എന്നതാണ് . ഇതിലൂടെ നിങ്ങൾ പ്രപഞ്ചത്തോട് പറയുന്ന കാര്യം ഞാൻ സന്തോഷം സ്വീകരിക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നും പകരമായി എനിക്ക് സന്തോഷത്തിന്റെ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യുമെന്നുമാണ് .
ഏതെങ്കിലും കാരണവശാൽ എന്റെ പ്രിയ സുഹൃത്തിന് ഇപ്പോൾ ഒരു വിഷാദം അനുഭവപ്പെടുന്നുവെങ്കിൽ പോസിറ്റീവ് ചിന്തകൾ കൊണ്ട് നിങ്ങളുടെ മുഖത്ത് സന്തോഷം വരുത്തുക തന്നെ വേണം, ഒരു നല്ല ചിരി സ്വന്തമായി സമ്മാനിക്കുക.
എപ്പോഴാണോ നിങ്ങൾ സന്തോഷം ലഭിക്കാനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത് മുതൽ എല്ലാ കോണുകളിൽ നിന്നും നിങ്ങൾക്ക് സന്തോഷം വരുന്നതായി അനുഭവിക്കാൻ സാധിക്കും.
എന്റെ പ്രിയ കൂട്ടുകാർ ശ്രദ്ധിക്കുക.
ഇത് നിങ്ങൾ ചെയ്യേണ്ട വിധം രാവിലെ എഴുന്നേൽക്കുമ്പോൾ അല്ലെങ്കിൽ നിങ്ങൾക്ക് എപ്പോഴാണ് സന്തോഷം കുറഞ്ഞതായി അനുഭവിക്കുന്നത് അപ്പോഴൊക്കെ ഈ പ്രാക്ടീസ് ചെയ്യാവുന്നതാണ്.
എങ്കിലും ദിവസവും മൂന്നു നേരം ആവർത്തിച്ച് ചെയ്യുക എന്നതാണ് അഭികാമ്യം.
ഇനിയെങ്ങനെയാണ് ഇത് ചെയ്യേണ്ടത് കൂടി പറഞ്ഞു തരാം.
ആദ്യം നിങ്ങൾ കണ്ണുകൾ അടച്ച് ഒരു ദീർഘനിശ്വാസം എടുക്കുക, 3 തവണ നന്നായി ശ്വാസം അകത്തോട്ട് എടുക്കുകയും പുറത്തുവിടുകയും ചെയ്യുക.
നിങ്ങൾക്ക് ഏറെ സന്തോഷം നൽകിയിരുന്ന ആ ഒരു സ്ഥലത്തെയോ അവസ്ഥയോ മനസ്സിൽ സങ്കൽപ്പിക്കുക.
ഈ നിമിഷം നിങ്ങൾ അവിടെ ഉണ്ടായിരിക്കുന്നതും
മറ്റെല്ലാം അപ്രത്യക്ഷമാകുന്നതും ആ അവസ്ഥ നിങ്ങളെ എത്രമാത്രം സന്തോഷിപ്പിക്കുന്നു എന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുക.
നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി അനുഭവിക്കാൻ അനുവദിക്കുക.
നിങ്ങളുടെ ഇന്ദ്രിയങ്ങളെ സജീവമായി നിലനിർത്തുക. നിങ്ങൾ ആ സന്തോഷം അനുഭവിച്ച സാഹചര്യത്തെ പറ്റി പൂർണ്ണമായും ആസ്വദിക്കുകയും സ്പർശിക്കുകയും മണക്കുകയും ഒക്കെ ചെയ്യാവുന്നതാണ്.
ഇപ്പോൾ നിങ്ങൾ സന്തോഷത്തിന്റെ ഒരു സാങ്കൽപ്പികലോകത്താണ് അവിടെ വെച്ച് നിങ്ങൾ നിങ്ങളുടെ സന്തോഷത്തെ റീചാർജ് ചെയ്യുന്നു.
അതിന് അതിനുശേഷം നിങ്ങൾ ഈ പറയുന്ന ആഫ്രിമേഷൻസ് റിപ്പീറ്റഡ് ആയി 3 തവണ പറഞ്ഞുകൊണ്ടേയിരിക്കുക.
ഇനി എന്റെ പ്രിയ സുഹൃത്തുക്കൾ സന്തോഷത്തിന്റെ ചില അപ്രമേഷനുകൾ ദിവസേന മൂന്നുനേരം പ്രാക്ടീസ് ചെയ്യുക.
അത് ചെയ്യുമ്പോൾ നിങ്ങൾ ഫീൽ ചെയ്തുകൊണ്ട് അവസാനം താങ്ക്യൂ താങ്ക്യൂ താങ്ക്യൂ മൂന്നുതവണ പറയണം.
1. എന്റെ ജീവിതത്തിൽ ഞാൻ കടന്നുപോകുന്ന ഓരോ ദിവസവും ഞാൻ കൂടുതൽ കൂടുതൽ സന്തോഷവാനാണ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ.
2. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാൻ സന്തോഷം നേടുന്നു
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ.
3. എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാ നിമിഷവും എനിക്ക് സന്തോഷം നൽകുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്.
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ.
4. സന്തോഷത്താൽ നിറഞ്ഞിരിക്കുന്ന ഈ ലോകത്ത് ജീവിക്കുന്നതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ.
5. എനിക്കുള്ള ഈ ജീവിതം എനിക്ക് ഒരുപാട് സന്തോഷം നൽകുന്നു എനിക്ക് നിറഞ്ഞ പുഞ്ചിരി അനുഭവിക്കാൻ സാധിക്കുന്നു.
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ.
നിറഞ്ഞ പുഞ്ചിരിയോടുകൂടി ജീവിതത്തിലെ സന്തോഷത്തെ അനുഭവിക്കാൻ നിങ്ങൾ തയ്യാറായിരിക്കുക. ഈ പ്രക്രിയ നിങ്ങൾ തുടർച്ചയായി 21 ദിവസം പാലിക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഇത് ജീവിതത്തിൽ അനുഭവയോഗ്യമായി മാറുകയുള്ളൂ എന്ന് മനസ്സിലാക്കുക